കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗ്രാമീണബാങ്കിലെ സംഘടനകളുടെ ഐക്യവേദി നടത്തിയ ദ്വിദിനസമരം അവസാനിച്ചു. ജില്ലയിൽ ജീവനക്കാർ സംക്രാന്തിയിലുള്ള കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും കെ.ജി.ബി.ഒ.യു. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ടി.ജി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബില്ലി ഗ്രഹാം വി. എസ്, ശ്രീരാമൻ. വി.പി, ശരത് കെ.എസ്, ശ്രീകാന്ത്.ആർ തുടങ്ങിയവർ സംസാരിച്ചു.