empo

പൊൻകുന്നം. കേരള കോൺഗ്രസ് (എം) സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തിൽ പി.എസ്.സി ഉദ്യോഗാർത്ഥികൾക്കായി സൗജന്യ തൊഴിൽ മാർഗ നിർദേശ വെബിനാർ നത്തി. മുൻ പി.എസ്.സി അംഗം പ്രൊഫ.ലോപ്പസ് മാത്യു വെബിനാർ ഉദ്ഘാടനം ചെയ്തു. പി.എസ്.സി അംഗം ബോണി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. പി.എസ്.സി പരിശീലകൻ പി.എസ്.പണിക്കർ ക്ലാസിന് നേതൃത്വം നൽകി. കേരള കോൺഗ്രസ് (എം) സംസ്‌കാരവേദി പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു.ടി. ജോൺ, അഡ്വ.അനിൽ കാട്ടാക്കട, ഡോ.എ.കെ.അപ്പുക്കുട്ടൻ, ഡോ.മാത്യൂസ് തെള്ളി, ഡോ.അലക്‌സ് മാത്യു, അഡ്വ.പ്രദീപ് കൂട്ടാല, പ്രൊഫ.ചാർലി കട്ടക്കയം, ജോസഫ്. കെ.നെല്ലുവേലി എന്നിവർ സംസാരിച്ചു.