വാഴൂർ:എസ്.എച്ച്.എം പദ്ധതിയിൽ പച്ചക്കറികൃഷിക്ക് അപേക്ഷകൾ ക്ഷണിച്ചു. കുറഞ്ഞത് 25 സെന്റിൽ പച്ചക്കറികൃഷി ചെയ്യാനാഗ്രഹിക്കുന്ന കർഷകർ കരമടച്ച രസീതിന്റെ കോപ്പി, പാട്ടകൃഷി ചെയ്യുന്നവർ പാട്ട ചീട്ട്, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ സഹിതം ഇന്ന് വൈകുന്നേരം 5ന് മുൻപ് വാഴൂർ കൃഷിഭവനിൽ അപേക്ഷ നൽകണം. അപേക്ഷകർ കൃഷിസ്ഥലത്തെ മണ്ണ് സാമ്പിൾ കൂടി കൊണ്ടുവരണമെന്ന് ഓഫീസർ അറിയിച്ചു.