കാഞ്ഞിരപ്പള്ളി : ഇടച്ചോറ്റി ശ്രീസരസ്വതി ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ദേവീഭാഗവത നവാഹയജ്ഞംവും വിദ്യാരംഭവും നാളെ മുതൽ ഒക്ടോബർ 5 വരെ നടക്കും. നാളെ രാവിലെ10.30 ന് അഡ്വ. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മുഖ്യകാര്യദർശി സരസ്വതി തീർത്ഥപാദസ്വാമികൾ അദ്ധ്യക്ഷനാകും. അഡ്വ. ടി. ആർ. രാമനാഥൻ വടക്കൻപറവൂർ മുഖ്യപ്രഭാഷണവും സ്വാമി ഗുരുപ്രകാശം അനുഗ്രഹപ്രഭാഷണവും നടത്തും. എസ് .എസ് .എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സാജൻ കുന്നത്ത് ആദരിക്കും. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്,മെമ്പർ സോഫി ജോസഫ്,ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി സുനീഷ് കുമാർ,എ .കെ. സുധാകരൻ, ട്രസ്റ്റ് സെക്രട്ടറി രാകേഷ് കുമാർ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 1ന് അമൃത ഭോജനം വൈകിട്ട് 6.45ന് ധ്വജരോഹണം 7 ന് ആചാര്യവരണം, ദേവീഭാഗവത മാഹാത്മ്യം.അരൂർ അപ്പുജിയാണ് യജ്ഞാചാര്യൻ.തുടർന്ന് എല്ലാ ദിവസവും പാരായണം,അന്നദാനം,കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.ഒക്ടോബർ 3ന് വൈകിട്ട് 6ന് പൂജവെയ്പ്പ്.4ന് നവമി,5ന് വിജയദശമി വിദ്യാരംഭം. സരസ്വതിതീർത്ഥപാദസ്വാമി,സ്വാമി ഗുരുപ്രകാശം,ഡോ.ഗീത അനിയൻ,പുത്തൂർ പരമേശ്വരൻ നായർ എന്നിവർ നേതൃത്വം നൽകും.10 ന് പ്രഭാഷണം ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ.1ന് അമൃത ഭോജനം, സൗജന്യ വൃക്ഷത്തൈ വിതരണം.