ചങ്ങനാശേരി: ഹർത്താൽ ദിനവും ബുക്കിംഗും പരിഗണിച്ച് സംവിത് മെഗാ എക്‌സിബിഷൻ 26 വരെ നീട്ടിവച്ചു. നിലവിൽ ഒന്നേകാൽ ലക്ഷത്തോളം ആളുകൾ എക്‌സിബിഷൻ സന്ദർശിച്ചതായി സംഘാടകർ അറിയിച്ചു. മുപ്പതിനായിരത്തിലധികം പേർ എക്‌സിബിഷൻ കാണാൻ നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എക്‌സിബിഷൻ നഗറിൽ ഇന്ന് ഇന്ത്യൻ നേവിയുടെ ബാൻഡ് പ്രദർശനം നടക്കും. തുടർന്ന് മജീഷ്യനും ലിംഗാ ബുക്ക് ഓഫ് റെക്കോഡ് ജേതാവുമായ ഷംസുദ്ദീൻ ചേർപ്പുളശേരിയുടെ ഗെയ്റ്റ് ഇന്ത്യൻ മാംഗോ ട്രീ പ്രദർശനം. വൈകുന്നേരം കളരിപയറ്റ് പ്രദർശനം.