പൊൻകുന്നം:പുതിയകാവ് ദേവീക്ഷേത്ത്രിൽ സപ്താഹയജ്ഞവും നവരാത്രി ആഘോഷവും നാളെ തുടങ്ങും. ഒക്ടോബർ 5ന് സമാപിക്കും. മുംബൈ ചന്ദ്രശേഖരശർമ്മയാണ് യജ്ഞാചാര്യൻ.നാളെ വൈകിട്ട് 4ന് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ് മോഹൻ യജ്ഞവേദിയിൽ ഭദ്രദീപപ്രതിഷ്ഠ നടത്തും. അനുഗ്രഹപ്രഭാഷണം പ്രജ്ഞാനാനന്ദ തീർത്ഥപാദസ്വാമി നിർവഹിക്കും.ആചാര്യവരണം പുതിയകാവ് ദേവസ്വം പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നിർവഹിക്കും. തുടർന്ന് എല്ലാ ദിവസവും രാവിലെ 6ന് പാരായണം,പ്രഭാഷണം,ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട് എന്നിവ നടക്കും.ഒക്ടോബർ 3നാണ് യജ്ഞസമർപ്പണം.വൈകിട്ട് 7ന് പൂജവെയ്പ്പ്,4ന് മഹാനവമി,ഉച്ചകഴിഞ്ഞ് 2ന് കഥകളി ഉത്തരാസ്വയംവരം.5ന് പൂജയെടുപ്പ് വിദ്യാരംഭം .