കറുകച്ചാൽ :കറുകച്ചാൽ മർച്ചൻ്റ് അസോസിയേഷൻ്റെ കുടുംബസംഗമം ഇന്ന് രാവിലെ 9.30 മുതൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ചീഫവിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡ​ൻ്റ് കെ. എം രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പ്രശസ്തരായ വ്യക്തികളെയും, വ്യാപാരികളെയും ആദരിക്കുകയും പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും സമ്മാനങ്ങളും നൽകും. ഇന്ന് കറുകച്ചാലിൽ വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ബിന്നറ്റ് തോമസ് അറിയിച്ചു.