കോട്ടയം :ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ തീരുമാനമനുസരിച്ച് അനിശ്ചിതകാല സമരം നടത്തുന്നതിൻ്റെ മുന്നോടിയായി നാളെ 12ന് ജില്ലയിലെ അഞ്ച് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുമ്പിലും സൂചന ധർണ നടത്തും. വ്യാപരികളുടെ കമ്മീഷൻ പാക്കേജ് പരിഷ്കരിക്കുക, ഓഗസ്റ്റ് മാസത്തെ കമ്മീഷനും ഉത്സവകാല അലവൻസായ ആയിരം രൂപ ഉടൻ നൽകുക, മണ്ണെണ്ണ ഡോർ ഡെലിവറിയും കമ്മീഷൻ മുതൽ മുടക്കിന് ആനു പാതികമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ധർണയിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് ബാബു ചെറിയാനും സെക്രട്ടറി സന്തോഷ് കുമാറും അറിയിച്ചു.