കുമരകം: ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 81 നമ്പർ ആഭിമുഖ്യത്തിൽ നാഷണൽ സർവീസ് സ്‌കീം ദേശീയദിനാചരണം കുമരകം സാമൂഹികരോഗ്യകേന്ദ്രത്തിൽ നടന്നു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡോ.ലാൽ ആന്റണി ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പാൽ ജി.പി സുധീർ, പ്രോഗ്രാം ഓഫീസർ എസ്. സതീഷ് ചന്ദ്രൻ, എൻ.എസ്.എസ് വൊളന്റിയേഴ്‌സ് എന്നിവർ പങ്കടുത്തു.