kappa

മു​​ണ്ട​​ക്ക​​യം . മലയാളിയുടെ തീൻമേശയിലെ ഇഷ്ടവിഭവമായ കപ്പയുടെ വില കുതിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ കിലോയ്ക്ക് 50 രൂപ വരെ വില ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് മൂന്ന് കിലോ കപ്പയ്ക്ക് 50 രൂപയായിരുന്നു വില. കഴിഞ്ഞ വർഷം കപ്പ വില വൻതോതിൽ കുറഞ്ഞതോടെ പലരും കൃഷി ഉപേക്ഷിച്ചു. പ്രളയത്തിൽ കപ്പകൃഷി വ്യാപകമായി വെള്ളം കയറി നശിച്ചിരുന്നു. കപ്പ വില ഉയർന്നെങ്കിലും ലേലം കൊള്ളുന്ന ഇടനിലക്കാരാണ് പണമുണ്ടാക്കുന്നത്. കർഷകർക്ക് പലപ്പോഴും പാതി വിലയേ ലഭിക്കാറുള്ളൂ. സ്ഥ​​ലം പാ​​ട്ട​​ത്തി​​നെ​​ടു​​ത്താ​​ണ് ഭൂ​​രി​​ഭാ​​ഗം ക​​ർ​​ഷ​​ക​​രും കൃ​​ഷി​​യി​​റ​​ക്കി​​യി​​രു​​ന്ന​​ത്. ഭൂ​​രി​​ഭാ​​ഗം ക​​ർ​​ഷ​​ക​​രും കോ​​ഴി​​വ​​ള​​വും എ​​ല്ലു​​പൊ​​ടി​​യും ഉ​​പ​​യോ​​ഗി​​ച്ച് ജൈ​​വ​​കൃ​​ഷി​​യാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. വ​​ള​​ത്തി​​ന്‍റെ വി​​ല​​യും പാ​​ട്ട​​ത്തു​​ക​​യും പ​​ണി​​ക്കൂ​​ലി​​യും ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നെ ക​​ർ​​ഷ​​ക​​ർ​​ക്ക് മി​​ച്ച​​മൊ​​ന്നും ല​​ഭി​​ക്കാ​​റില്ലാത്തതായിരുന്നു മുൻപത്തെ സ്ഥിതി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ക​​ർ​​ഷ​​ക​​ർ ഉ​​ത്പാ​​ദി​​പ്പി​​ച്ച ക​​പ്പ വാ​​ങ്ങാ​​ൻ പോ​​ലും വ്യാ​​പാ​​രി​​ക​​ൾ ത​​യാ​​റാ​​യി​​ല്ല.

ചൂഷണം ചെയ്ത് ഇടനിലക്കാർ.

സം​​സ്ഥാ​​ന​​ത്ത് നാ​​ട​​ൻ​​ക​​പ്പ വ്യാ​​പ​​ക​​മാ​​യി ല​​ഭി​​ക്കു​​മെ​​ങ്കി​​ലും അ​​ന്യ​​സം​​സ്ഥാ​​നത്ത് നി​​ന്ന് രാ​​സ​​വ​​ളം ഉ​​പ​​യോ​​ഗി​​ച്ച് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ക​​പ്പ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് ല​​ഭി​​ക്കു​​മെ​​ന്ന​​തി​​നാ​​ൽ ഇ​​ട​​നി​​ല​​ക്കാ​​ർ കൂ​​ടു​​ത​​ലാ​​യെത്തി​​ച്ച് ന​​ൽ​​കി​​യി​​രു​​ന്ന​​ത് ഇതാണ്. കൂ​​ടു​​ത​​ൽ ലാ​​ഭമായിരുന്നു നോട്ടം. ഏ​​താ​​നും വ​​ർ​​ഷം മുൻപ് വ​​രെ ക​​പ്പ​​ക്ക​​ർ​​ഷ​​ക​​ർ​​ക്ക് കൃ​​ഷി​​ഭ​​വ​​ൻ മു​​ഖേ​​ന സ​​ബ്സി​​ഡി ന​​ൽ​​കി​​യി​​രു​​ന്നു. ക​​പ്പ​​യ്ക്ക് വി​​ല ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ൽ​​പോ​​ലും സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന ധ​​ന​​സ​​ഹാ​​യം അ​​ടി​​യ​​ന്ത​​ര​​ഘ​​ട്ട​​ങ്ങ​​ളി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​യി​​രു​​ന്നു. എന്നാൽ ഇപ്പോഴതുമില്ല. ഇ​​തി​​നു​​പ​​ക​​രം കൈ​​ത​​ക്കൃ​​ഷി​​യ്ക്ക് സ​​ബ്സി​​ഡി ന​​ൽ​​കാ​​ൻ കൃ​​ഷി വ​​കു​​പ്പ് തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

നാടൻ കപ്പ കിട്ടാനില്ല.

പലരും കൃഷി ഉപേക്ഷിച്ചതോടെ നാ​​ട​​ൻ ക​​പ്പ കി​​ട്ടാ​​നി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ്. നാ​​മ​​മാ​​ത്ര​​മാ​​യ ക​​ർ​​ഷ​​ക​​ർ​​ക്ക് മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ നാ​​ട​​ൻ പ​​ച്ച​​ക്ക​​പ്പ വിൽക്കുന്നത്. ഇ​​പ്പോ​​ൾ മി​​ക​​ച്ച വി​​ല ല​​ഭി​​ക്കു​​ന്ന​​ത് ആ​​ശ്വാ​​സ​​ക​​ര​​മാ​​ണെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. മ​​റ്റ് വി​​ള​​ക​​ൾ​​ക്കെ​​ന്ന ​​പോ​​ലെ ക​​പ്പ​​യ്ക്കും വി​​ല​​സ്ഥി​​ര​​ത പ്ര​​ഖ്യാ​​പി​​ച്ചാ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കും ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ൾ​​ക്കും പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​കും.