
കോട്ടയം . വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സാമൂഹിക വനവത്ക്കരണ വിഭാഗം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എൽ പി, യു പി വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരം. സ്‌കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം മത്സരത്തിൽ പങ്കെടുക്കാം. ഫോൺ. 04 81 23 10 41 2, 94 47 21 21 68, 94 96 32 37 60, 97 46 22 83 55, രജിസ്‌ട്രേഷൻ ഒക്ടോബർ രണ്ടിന് രാവിലെ ഒൻപതിന് ആരംഭിക്കും.