gust

കോട്ടയം . ഏറ്റുമാനൂർ ഗവൺമെന്റ് ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ടൂൾ ആൻഡ് ഡൈ മേക്കർ ട്രേഡിൽ 28ന് രാവിലെ 10.30നും വയർമാൻ ട്രേഡിൽ 29 ന് രാവിലെ 10.30നുമാണ് ഇന്റർവ്യൂ. മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിടെക് അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ടൂൾ ആൻഡ് ഡൈ മേക്കർ ട്രേഡിൽ എൻ ടി സിയും മൂന്നു വർഷ പരിചയവുമാണ് ടൂൾ ആൻഡ് ഡൈ മേക്കർ ട്രേഡ് തസ്തികയിലേക്കുള്ള യോഗ്യത. ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗിൽ ബിടെക് അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷപരിചയവും അല്ലെങ്കിൽ വയർമാൻ ട്രേഡിൽ എൻ ടി സിയും മൂന്നുവർഷ പരിചയവുമാണ് വയർമാൻ ട്രേഡിലേക്കുള്ള യോഗ്യത.