appren

കോട്ടയം . കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് നാളെ രാവിലെ 9 മുതൽ 11 വരെ ഏറ്റുമാനൂർ ഗവൺമെന്റ് ഐ ടി ഐയിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ് മേള നടത്തും. കോട്ടയം ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേളയിൽ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളും പങ്കെടുക്കും. എൻജിനിയറിംഗ് / നോൺ എൻജിനിയറിംഗ് ട്രേഡുകളിൽ ഐ ടി ഐ യോഗ്യത നേടിയവർക്ക് മേളയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ www.apprenticeshipindia.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ . 04 81 25 61 80 3, 94 95 39 39 32.