കോട്ടയം: ഐക്യമലഅരയ മഹാസഭ, മലഅരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ശ്രീ ശബരീശ കോളേജും ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജും മുഖ്യമന്ത്രി പിണറയി വിജയൻ നാളെ നാടിന് സമർപ്പിക്കും. 26ന് വൈകിട്ട് നാലിന് മുരിക്കുംവയലിൽ നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്റി റോഷി അഗസ്റ്റിൻ സ്റ്റാർട്ടപ്പ് മിഷൻ ലോഞ്ചിംഗ് നടത്തും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എം.ജി സർവകലാശാലാ വൈസ് ചാൻസലർ ഡോ.സാബു തോമസ്, കെ.ജെ.തോമസ്, ഐക്യ മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ സജീവ്, പ്രസിഡന്റ് സി.ആർ ദിലീപ് കുമാർ, മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ ഗംഗാധരൻ, പത്മാഷി വിശ്വംഭരൻ, കോളേജ് പ്രൻസിപ്പൽമാരായ വി.ജി.ഹരീഷ് കുമാർ, ഡോ.സി.കെ.സ്മിത, രേഖാദാസ്, ശുഭേഷ് സുധാകരൻ, പി.കെ.പ്രദീപ്, എന്നിവർ പ്രസംഗിക്കും.