കോട്ടയം: കേളമംഗലം സിൽക്‌സിന്റെ കോട്ടയം, ചിങ്ങവനം, ഞാലിയാകുഴി ഷോറൂമുകളിൽ നടന്നുവരുന്ന മെഗാ 4 ഡിസ്‌ക്കൊണ്ട് സെയിൽ തുടരുന്നു. പുതുമയും ഗുണമേന്മയും ലാഭവും ഒരുപോലെ കൈകോർക്കുന്ന കസ്റ്റമർ സൗഹൃദ ഓഫറാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ സജിത്ത് കേളമംഗലം പറഞ്ഞു. ലേഡീസ് ജെന്റ്‌സ് കിഡ്‌സ് വെയറുകൾക്ക് 50 ശതമാനം, സിൽക്ക് സാരികൾക്ക് 65 ശതമാനം, വെഡ്ഡിംഗ് സാരികൾക്ക് 25 ശതമാനം ഡിസ്‌ക്കൗണ്ടും മറ്റ് തുണിത്തരങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ലഭ്യമാണ്. സ്‌പെഷ്യൽ സാരി ഓഫറിലൂടെ ടോപ് ക്വാളിറ്റി സാരികൾക്ക് 50 ശതമാനം കിഴിവും ലഭിക്കും. കൂടാതെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള തുണിത്തരങ്ങൾ വിലക്കുറവിൽ വാങ്ങാൻ അവസരമുണ്ട്. മെഗാ 4 ഡിസ്‌ക്കൊണ്ട് സെയിൽ 30ന് സമാപിക്കും.