കല്ലറ: കല്ലറ ശ്രീശാരദാ ക്ഷേത്രത്തിലെ പ്രസിദ്ധമായ നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ 5 വരെ നടക്കുമെന്ന് കല്ലറ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പി.ഡി രേണുകൻ,സെക്രട്ടറി കെ.വി സുദർശനൻ, നവരാത്രി ട്രസ്റ്റി ചെയർമാൻ ടി.ഐ.ദാമോദരൻ എന്നിവർ അറിയിച്ചു. 26ന് രാവിലെ 7ന് ദേവി ഭാഗവതപാരായണം, വൈകിട്ട് 5.30ന് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന, 6.30 നും 7 നും മദ്ധ്യേ ദീപക്കാഴ്ച, 7ന് സംഗീതസദസ്. 27ന് രാവിലെ 7ന് ദേവി ഭാഗവതപാരായണം, വൈകിട്ട് 5.30ന് സമൂഹപ്രാർത്ഥന, 7 ന് ദീപക്കാഴ്ച തുടർന്ന് സംഗീതസദസ്.

28ന് രാവിലെ 7 ന് ദേവി ഭാഗവതപാരായണം, വൈകിട്ട് 5.30ന് സമൂഹപ്രാർത്ഥന, 6 30 നും 7 നും മധ്യേ ദീപക്കാഴ്ച, 7 ന് സംഗീതസദസ്സ്.

29, 30, ഒക്ടോബർ 1 തീയതികളിൽ പതിവ് ക്ഷേത്ര ചടങ്ങുകളും കലാപരിപാടികളും നടക്കും. ഒക്ടോബർ രണ്ടിന് രാവിലെ 7ന് ദേവി ഭാഗവതപാരായണം, വൈകിട്ട് 5.30ന് കളമ്പുകാട് ഗുരുമന്ദിരത്തിൽ നിന്ന് പൂജവെയ്പ്പിനുള്ള പുസ്തകങ്ങൾ ഭക്തജനങ്ങൾ താലപ്പൊലിയുമായി ദേവിയുടെ നാരായം, ഗ്രന്ഥം, മാണിക്യവീണ, കുട മുതലായവ താളമേള വാദ്യഘോഷങ്ങളോടെ ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് പൂജവെയ്പ്പ്. മൂന്നിനു രാവിലെ 7ന് ദേവി ഭാഗവതപാരായണം, വൈകിട്ട് 5. 30ന് സമൂഹപ്രാർത്ഥന, ദീപക്കാഴ്ച, സംഗീതസദസ് എന്നിവ നടക്കും. മഹാനവമി ദിവസമായ 4ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 7ന് ഭാരത കലാരത്‌നം ഡോ. പ്രശാന്ത് വർമ്മ ആൻഡ് പാർട്ടി നയിക്കുന്ന ഭജൻസ് മാനസജപലഹരി. വിജയദശമി ദിവസമായ അഞ്ചിന് രാവിലെ 6.45ന് വിശേഷാൽ പൂജകൾ, 7.45ന് പൂജയെടുപ്പ്. തുടർന്ന് പറവൂർ രാകേഷ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി പാണാവള്ളി അജിത്ത് ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ വിദ്യാരംഭം, 8.30ന് ഭക്തിഗാനസുധ, വൈകിട്ട് 5.30ന് സമൂഹപ്രാർത്ഥന, 6.30 ന് ദീപക്കാഴ്ച, 7ന് നടക്കുന്ന അനുസ്മരണ ചടങ്ങ് കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ഡി. രേണുകൻ, സെക്രട്ടറി കെ.വി. സുദർശൻ, വൈസ് പ്രസിഡന്റ് ഡി.പ്രകാശൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് സംഗീതസദസ്.