കോട്ടയം : ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വയോജനങ്ങൾക്കു വേണ്ടി നടത്തുന്ന സാന്ത്വനസ്പർശം പദ്ധതിയുടെ ഉദ്ഘാടനം എം.റ്റി സെമിനാരി സ്കൂൾ ഓഡിറ്റോറിയത്തിൽ ചീഫ് വിപ്പ് ‍‍ഡോ.എൻ. ജയരാജ് എം.എൽ.എ നിര്‍വഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അദ്ധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.പി ഷാജു പോള്‍, സി.ജോണ്‍ എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് വയോജനങ്ങള്‍ക്കായി ഷംനാദ്. കെ. വി, ഡോ. ദീപ്തി മധു എന്നിവര്‍ ക്ലാസെടുത്തു. കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും നടത്തി.