കടുത്തുരുത്തി : വീട്ടിൽ സൂക്ഷിച്ചിരുന്ന ബാറ്ററി മോഷ്ടിച്ച കേസിൽ തമിഴ്നാട് തിരുനെൽവേലി കാർത്തിക് (34) നെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി ഇരവിമംഗലത്തുള്ള മനോജ് വർഗീസിന്റെ വീട്ടിൽ നിന്നും ആക്രി സാധനങ്ങൾ എടുക്കുന്നതിനിടയിൽ വീട്ടിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന 3000 രൂപയുടെ ബാറ്ററി മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് പെരുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും മോഷണം പോയ ബാറ്ററിയും കണ്ടെടുത്തു. എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, സജിമോൻ എസ്.കെ, ജയകുമാർ, സി.പി.ഒ മാരായ ദീപു, ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.