കോട്ടയം: ഓൾ കേരള പ്ലസ് ടു ലാബ് അസി.അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യോഗ്യതാ നിർണയപരീക്ഷ, നൈറ്റ് വാച്ചുമാൻ ഡ്യൂട്ടി തുടങ്ങിയ ലാബ് അസിസ്റ്റൻസിന്റെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. എ.കെ.പി.എൽ.എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.സലാം എം.എൽ.എ മുഖ്യപ്രഭാഷണം നടന്നു. ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, എസ്.സുദർശനൻ, കെ.അശോക് കുമാർ, ടി.വി കുര്യാക്കോസ്, അരുൺ ജോസ്, സജി തോമസ്, വി.കെ വിദ്യാനാഥ്, കെ.സി ജോർജ്, ജിജോ സെബാസ്റ്റ്യൻ, മാത്യു ഡാനിയൽ, ലിജോ ആന്റണി എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ജോൺസി ജേക്കബ് (പ്രസിഡന്റ്), സുമേഷ് കാഞ്ഞിരം (ജനറൽ സെക്രട്ടറി), പി.എം സൈനുദ്ദീൻ (ട്രഷറർ), അരുൺ ജോസ്, സജി തോമസ്, എം.പി ജോർജ് (വൈസ് പ്രസിഡന്റുമാർ), കെ.സി ജോർജ് (ഓർഗനൈസിംഗ് സെക്രട്ടറി), സെക്രട്ടറിമാരായി ജോൺ എബ്രഹാം, ജിൻസി ജോസഫ് അനിൽ ചെമ്പകശേരി, ബെന്നി വർഗീസ്, ജീൻ പി.മാത്യു, ബിനി തൃശൂർ, ബിജു മാത്യു, എ.എസ് ജോസി എന്നിവരെ തിരഞ്ഞെടുത്തു.