ഏറ്റുമാനൂർ: പാണംതെക്കേതിൽ കുടുംബയാേഗം ട്രസ്റ്റ് 20ാം വാർഷികവും കുടുംബസംഗമവും ഇന്ന് രാവിലെ 9 മുതൽ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തും. സാംസ്‌കാരിക സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് എം കെ സുകുമാരന്റ അദ്ധ്യക്ഷത വഹിക്കും ചലചിത്ര സഹസംവിദായകൻ തേജസ്, ചെസ് പ്രതിഭ സുനിൽ ദത്ത് എന്നിവരെ ചടങ്ങിൽ ആദരിക്കും. എം.കെ ശ്രീധരൻ, പ്രാെഫ. താേളൂർ ശശിധരൻ, എസ്.എൻ.ഡി.പി 40ാം നമ്പർ ശാഖാ പ്രസിഡന്റ് പി.എൻ ശ്രീനിവാസൻ,ശ്രീനാരായണ ധർമ്മസംഘം ഡയറക്ടർ എ.വി പ്രസാദ് കുമാർ, ട്രസ്റ്റ് സെക്രട്ടറി എ.ആർ രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും. ട്രസ്റ്റ് മുൻ ഭാരവാഹികളായിരുന്ന റ്റി.കെ വേലു, എം.എം വേണുഗോപാൽ, ടി.വി സുരേന്ദ്രൻ എന്നിവരുടെ ഛായാചിത്രം ചടങ്ങിൽ അനാച്ഛാദനം ചെയ്യും തുടർന്ന് ഗാനാഞ്ജലി.