വൈക്കം: ജലജീവൻ മിഷൻ ഗ്രാമീണ ഭവന കുടിവെള്ളവിതരണ പദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തും ,തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെന്ററിന്റെയും നേതൃത്വത്തിൽ ബോക്കുതല കീ സ്റ്റേക്ക് ഹോൾഡേഴ്‌സ് ശില്പശാലയും ജലസൗഹൃദസദസും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലീല അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് കോഓഡിനേറ്റർ പി.കെ കുമാരൻ ,എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.സുരേഷ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എസ് ഗോപിനാഥൻ ,എം.കെ ശീമോൻ ,വീണ അജി ,സുഷമ സന്തോഷ്, മറവൻതുരുത്ത് പഞ്ചായത്ത മെമ്പർ പോൾ തോമസ് ,ജസില നവാസ് ,ജവഹർലാൽ സെന്റർ ജനറൽ സെക്രട്ടറി പി.ജി തങ്കമ്മ ,ടി.പി ആനന്ദവല്ലി എന്നിവർ പ്രസംഗിച്ചു. ജലപരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.വി.സുഭാഷ് ചന്ദ്രബോസ് ക്ലാസ് നയിച്ചു.