കോട്ടയം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചയത്ത് മെമ്പർ പി.കെ വൈശാഖ്, ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന ദിവാൻകവല - കാലയിക്കവല റോഡിൻ്റെ നിർമ്മാണോദ്ഘാടനം തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. മൂലേടം സി.എസ്.ഐ പളളി വികാരി ഫാ. ജോസഫ് തോമസ് മുഖ്യപ്രഭാഷണം നടത്തി. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, പള്ളം ബോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ, മുൻസിപ്പൽ കൗൺസിലർ ഷീന ബിനു, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി ഇട്ടിക്കുഞ്ഞ്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.