ചങ്ങനാശ്ശേരി :ചങ്ങനാശേരി കൃഷിഭവൻ പരിധിയിലുള്ള പി.എം കിസാൻ പദ്ധതി ഗുണഭോക്താക്കളായ കർഷകർ ഇ.കെ.വൈ.സി, ലാൻഡ് വേരിഫിക്കേഷൻ നടപടികൾ 30ന് മുൻപ് പൂർത്തിയാക്കണം. കൃഷിവകുപ്പിൻ്റെ സൈറ്റായ എയിംസ് പോർട്ടലിൽ കർഷക രജിസ്ട്രേഷൻ നടത്തുകയും സ്വന്തം പേരിലുള്ള വസ്തുവിന്റെ വിവരങ്ങൾ ചേർക്കുകയും ചെയ്യണം. വസ്തുവിന്റെ കരം അടച്ച രസീത്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, പി.എം കിസാൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ എന്നിവയുമായി അക്ഷയ സെന്ററിലോ, സി.എസ്.സി മുഖേനയോ സ്വന്തമായോ പൂർത്തിയാക്കണം.നടപടികൾ പൂർത്തിയാക്കാത്തവർക്ക് തുടർന്ന് പി.എം കിസാൻ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് ഫീൽഡ് ഓഫീസർ അറിയിച്ചു.