കുമരകം : എസ്.എൻ.ഡി.പി യോഗം 153 -ാം നമ്പർ കുമരകം കിഴക്ക് ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. എസ്.കെ. എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ.വിജയപ്പൻ, വൈസ് പ്രസിഡന്റ് കെ.ആർ.ഷിബു എന്നിവർ സന്നിഹിതരായിരുന്നു. യൂണിയൻ കമ്മിറ്റിയായി ബിജുമോൻ കാട്ടിശ്ശേരിയെയും, പഞ്ചായത്ത് കമ്മറ്റിയായി കെ.ആർ.ഷിബു ബോർമ്മയിലിനെയും തിരഞ്ഞെടുത്തു. എസ്.ഡി. പ്രേംജി, സുരേഷ് ബാബു എന്നിവരാണ് ഓഡിറ്റർമാർ. യൂണിയൻ കൗൺസിലർ സഞ്ജീവ്കുമാർ ആശംസയും, വൈസ് പ്രസിഡന്റ് കെ.ആർ.ഷിബു നന്ദിയും രേഖപ്പെടുത്തി.