പൊൻകുന്നം : പുതിയകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവവും ഭാഗവത സപ്താഹയജ്ഞവും ഇന്ന് തുടങ്ങും. വൈകിട്ട് 4 ന് യജ്ഞശാലയിൽ ഭദ്രദീപ പ്രതിഷ്ഠ. വാഴൂർ തീർത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ ആചാര്യവരണം നിർവഹിക്കും. മുംബയ് ചന്ദ്രശേഖര ശർമ്മയാണ് യജ്ഞാചാര്യൻ. 27 മുതൽ ദിവസവും യജ്ഞശാലയിൽ പുലർച്ചെ വിഷ്ണുസഹസ്രനാമജപം, സമൂഹപ്രാർത്ഥന, 6ന് പാരായണം, ഒന്നിന് പ്രസാദമൂട്ട്, 2 ന് പാരായണം പ്രഭാഷണം എന്നിങ്ങനെയാണ് ചടങ്ങുകൾ.

ഒക്ടോബർ 3ന് യജ്ഞം സമാപിക്കും. വൈകിട്ട് 7ന് പൂജവയ്പ്പ്, 4 ന് രാവിലെ 5 ന് ഉദയാസ്തമനപൂജ. 2 ന് പകലരങ്ങിൽ മേജർസെറ്റ് കഥകളി ഉത്തരാസ്വയംവരം. 5 ന് വിജയദശമി ദിനത്തിൽ രാവിലെ 6 ന് പൂജയെടുപ്പ്, മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിദ്യാരംഭം, 10.30 ന് മതപാഠശാലയുടെ 67ാം വാർഷിക സമ്മേളനവും എൻഡോവ്‌മെന്റ് വിതരണവും.