
എരുമേലി. ഡി.വൈ.എഫ്.ഐ എരുമേലി മേഖല കമ്മിറ്റി എരുമേലിയിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ ജനകീയ സദസ് എക്സൈസ് എരുമേലി റേഞ്ച് ഇൻസ്പെക്ടർ അമൽ രാജൻ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ ഷെമീം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു വി.വി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്മാൻ, കവി രവീന്ദ്രൻ എരുമേലി, കെ.എസ്.റ്റി.എ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ജാസ്മിൻ മുഹമ്മദ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.കൃഷ്ണകുമാർ, സജിത സജി എന്നിവർ പ്രസംഗിച്ചു.