പൊൻകുന്നം : പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയും ദേശീയപാതയും സംഗമിക്കുന്ന പി.പി റോഡ് ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ അടിക്കടി തകരാറിലാകുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. കെൽട്രോണിന്റെ സാങ്കേതിക വിദ്യയിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ട്രാഫിക് ലൈറ്റാണ് സ്ഥാപിച്ചിട്ടുള്ളത്. ലൈറ്റുകൾ പ്രവർത്തനരഹിതമാകുന്നതോടെ വാഹനങ്ങൾ തോന്നുംപോലെ കടന്നുപോവുകയാണ്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. ലൈറ്റുകൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.