ചെങ്ങളം : കൈരളി ആഴ്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ പാതയോരങ്ങൾ വൃത്തിയാക്കി. മൂന്നുമൂല,കേളക്കേരി റോഡിൽ ഇരു വശങ്ങളിലും വളർന്ന് നിന്ന പുല്ലും താഴ്ന്ന് കിടന്ന മരച്ചില്ലകളുമാണ് വെട്ടി നീക്കിയത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്തംഗം സി.റ്റി രാജേഷ് നിർവഹിച്ചു. ക്ലബ്‌ പ്രസിഡന്റ് എ.സി അനിഷ്കുമാർ , സെക്രട്ടറി അനീഷ്‌ റ്റി.പി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.