കുമരകം :കുമരകം സാമൂഹികആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ ഡോക്ടർ സേവനവും ഫാർമസിസ്റ്റിനെ കൂടുതലായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി വികസനസമിതി അംഗങ്ങൾ ആരോഗ്യ കുടുംബക്ഷേമ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി. പോസ്റ്റ് ക്രിയേഷൻ വഴിയോ എൻ.എച്ച്.എം,ആർദ്രം പദ്ധതി മുഖാന്തരമോ സ്റ്റാഫിന് നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. ആശുപത്രി വികസനസമിതി അംഗങ്ങളായ പി.വി പ്രസേനൻ ,പുഷ്ക്കരൻ കുന്നത്തുചിറ ,ടോണി കുമരകം എന്നിവരാണ് നിവേദനം സമർപ്പിച്ചത്.