ചങ്ങനാശ്ശേരി : ഹർത്താലിനോടനുബന്ധിച്ച് ചങ്ങനാശ്ശേരി, ചിങ്ങവനം എന്നിവിടങ്ങളിൽ ആക്രമണം നടത്തിയ കേസിൽ തൃക്കൊടിത്താനം കിളിമല മൂശാരിപറമ്പിൽ അഷ്‌കർ (24), ചങ്ങനാശ്ശേരി ഓവേലിൽ വേലശ്ശേരി റിയാസ് വി. റഷീദ് (36) എന്നിവരെ ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഹർത്താൽ ദിവസം ബൈക്കിലെത്തി അഞ്ച് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞ് ചില്ല് തകർക്കുകയും, കുറിച്ചിയിലുള്ള ശരവണാസ് ഹോട്ടലിന് നേരെ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.