പാലാ: നഗരസഭയിലെ എല്ലാ വാർഡുകളെയും ഒരുപോലെ കണ്ടാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് അറിയിച്ചു. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷമെന്നില്ല. എന്നാൽ കഴിഞ്ഞ കാലങ്ങള അപേക്ഷിച്ച് കൊവിഡിന്റെ പശ്ചാത്തലത്തിലും സർക്കാരിന്റെയും നഗരസഭയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തവും ഫണ്ടുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നുള്ളതാണ് വാസ്തവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭ പണം അനുവദിച്ച ചില റോഡുകളിൽ തന്നെ എം.എൽ.എ ഫണ്ടും അനുവദിച്ച സാഹചര്യവുമുണ്ട്. പ്രതിപക്ഷത്തെ മറ്റ് പരിചയ സമ്പന്നരായ കൗൺസിലർമാർക്ക് പോലും ഇല്ലാത്ത പരാതികൾ പറഞ്ഞ് എങ്ങനെയും വാർത്താ ശ്രദ്ധ നേടുകയെന്നതാണ് കൊച്ചിടപ്പാടി വാർഡ് കൗൺസിലറുടെ ലക്ഷ്യം. നഗരസഭ പ്രതിപക്ഷ നേതാവാരെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കാതെ ആരോ എഴുതി നൽകുന്ന വാർത്തകൾ പ്രചരിപ്പിക്കുകയാണ് കൊച്ചിടപ്പാടി വാർഡ് കൗൺസിലർ. എം.എൽ.എ യെ പോലും ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ലോയേഴ്‌സ് ചേംബ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.