ഏറ്റുമാനൂർ : കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിറുത്താൻ കുടുംബസംഗമം വഴി തുറക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പല അനിഷ്ട സംഭവങ്ങളും നല്ല കുടുംബ ബന്ധങ്ങൾ നിലനിറുത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നും ഏറ്റുമാനൂർ പാണംതെക്കേതിൽ കുടുംബത്തിന്റെ ഇരുപതാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കുടുംബയോഗം ട്രസ്റ്റ് പ്രസിഡന്റ് എ.കെ.സുകുമാരൻ ആക്കിതൊട്ടിയിൽ അദ്ധ്യക്ഷനായിരുന്നു. കുടുംബയോഗം രക്ഷാധികാരി ശ്രീധരൻ ശ്രീവിലാസ്, പി.കെ.രാമദാസ്, കെ.വി.വിശ്വംഭരൻ, എ.വി.പ്രസാദ്, പ്രൊഫ.തോളൂർ ശശിധരൻ, പി.എൻ.ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.