പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് 8-ാം വാർഡിലെ ആൽത്തറ ആലപ്പാട്ട് കുടിവെള്ളപദ്ധതിയുടെ നിർമ്മാണവും നവീകരിച്ച അമ്പലം ആൽത്തറ റോഡിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ നിർവഹിച്ചു. സമ്മേളനത്തിൽ വാർഡ് മെമ്പർ എം.ജി.വിനോദ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, അമ്പിളി ശിവദാസ്, സി.ഗോപാലൻ, ലീന കൃഷ്ണകുമാർ ,ഗുണഭോക്തൃസമിതി ചെയർമാൻ പി.വി.ദാസ് ,സമിതി കൺവീനർ അഹമ്മദ് ജബ്ബാർ എന്നിവർ സംസാരിച്ചു.