പാറത്തോട് : എസ്.എൻ.ഡി.പി യോഗം 1496ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡും കലാകായികമേള വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ചിറഭാഗം പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. വി.ഡി സുധാകരൻ, പി.എസ് പ്രകാശ്, ശോഭ വേണു , അനിത, ഹേഷ് കൊട്ടാരം, രതീഷ് പള്ളിക്കുന്നേൽ, സുരേഷ് പുളിമാക്കൽ എന്നിവർ ആശംസകൾ നേർന്നു.