കോട്ടയം: ലോക ഹൃദയദിനാഘോഷത്തിന്റെ ഭാഗമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടി സുഖം പ്രാപിച്ചവരുടെ സംഗമവും കോംപ്രിഹെൻസീവ് ചെസ്റ്റ് പെയിൻ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ഹൃദ്രോഗ ചികിത്സയിൽ മികച്ച സേവനങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. ഹൃദയസംബന്ധമായ രോഗത്താൽ മെഡിസിറ്റിയിൽ ഫലപ്രദമായ ചികിത്സ ലഭിച്ചവർ അനുഭവങ്ങൾ പങ്കുവെച്ചതും ഹൃദ്യമായ അനുഭവമായി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.ജോസഫ് കണിയോടിക്കൽ, കാർഡിയാക് സയൻസ് വിഭാഗം ഡോക്ടർമാരായ പ്രൊഫ.രാജു ജോർജ്, സി.കൃഷ്ണൻ, ബിബി ചാക്കോ, രാജീവ് എബ്രഹാം, പി.എൻ.നിതീഷ് എന്നിവർ പങ്കെടുത്തു.