കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീമഹാപരാ ശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു. ചങ്ങനാശേരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ കലാവിളക്ക് തെളിച്ചു. സാമൂഹ്യപ്രവർത്തക ആശാ മുണ്ടത്താനം ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. മധു ദേവാനന്ദ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും കുഞ്ഞുഞ്ഞ് ശാന്തിയുടെ സഹകാർമ്മികത്വത്തിലും മഹാഗണപതിഹോമം, പരാശക്തി പൂജ എന്നിവ നടന്നു.