cong

കോട്ടയം. കേരള കോൺഗ്രസ് എം ജില്ലാ പ്രതിനിധി സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും ഇന്ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. വൈകിട്ട് 2.30 ന് നടക്കുന്ന സമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് , തോമസ് ചാഴികാടൻ എം.പി , എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ്, മറ്റ് ജില്ലാ ഭാരവാഹികൾ, പ്രധാന പ്രവർത്തകർ തുടങ്ങിയവർ പങ്കെ‌‌ടുക്കും.