തീക്കോയി: തീക്കോയി എസ്റ്റേറ്റ് മെമ്മറീസ് വാട്‌സാപ്പ് കൂട്ടായ്മയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് ഇ.എൻ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടത്തി. മുൻ വർഷങ്ങളിലെ റിപ്പോർട്ട് സെക്രട്ടറി അരുൺ ചെറിയാനും, കണക്ക് ഖജാൻജി സജി കുമ്മട്ടിയും അവതരിപ്പിച്ചു. യോഗത്തിൽ ഇ.എൻ ഗോപാലകൃഷ്ണൻ പ്രസിഡന്റായും, ബഷീർ വൈസ് പ്രസിഡന്റും, സെക്രട്ടറി അരുൺ ചെറിയാൻ, ജോയിന്റ് സെക്രട്ടറി പ്രസാദ് , ഖജാൻജി സജി. കുമ്മട്ടിയിൽ, കമ്മറ്റി അംഗങ്ങളായി പി.റ്റി. രാജു, നൗഷാദ് എന്നിവരെയും തെരഞ്ഞെടുത്തു. മുൻ വൈസ് പ്രസിഡന്റ് സലിം യാക്കിരിയിൽ, സെക്രട്ടറി അരുൺ ചെറിയാൻ, നിയുക്ത വൈസ് പ്രസിഡന്റ് ബഷീർ എന്നിവർ സംസാരിച്ചു.