കോട്ടയം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് സപ്ലൈഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു. ഓരോ മാസത്തെയും കമ്മീഷൻ അഞ്ചാം തീയതിക്കകം നൽകാൻ നടപടി സ്വീകരിക്കുക, മണ്ണെണ്ണയുടെ കമ്മീഷൻ വർദ്ധിപ്പിച്ച് ഡോർ ഡെലിവറിയായി കടകളിൽ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറി കെ.കെ ശിശുപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ലിയാക്കത്ത് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബാബു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജനറൽ സെക്രട്ടറി ജിമ്മി തോമസ്, ജില്ലാ ഭാരവാഹികളായ രാജു. പി. കുര്യൻ, ദിലിപ്കുമാർ, റ്റിജോ തോമസ്, സഖറിയ കുര്യൻ, അരവിന്ദ് പി.കെ തുടങ്ങിയവർ പ്രസംഗിച്ചു.