രാമപുരം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പി.ടി.എ പൊതുയോഗം നാളെ 2ന് പാരീഷ് ഹാളിൽ നടക്കും. പി.ടി.എ പ്രസിഡന്റ് സിബി മണ്ണാപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സ്‌കൂൾ മാനേജർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ് എന്നിവർ സംസാരിക്കും.