പാലാ :മീനച്ചിൽ താലൂക്കിലെ റീട്ടയിൽ റേഷൻ വ്യാപാരികൾ കടകളടച്ചു ധർണ നടത്തി. സംസ്ഥാനതലത്തിൽ നടക്കുന്ന ധർണയുടെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് സേവ്യേർ ജെയിംസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് രാക്ഷാധികാരി അഡ്വ.സന്തോഷ് മണർകാട്ട് അദ്ധ്യക്ഷത വഹിച്ചു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കമ്മീഷൻ, ഓണം അലവൻസ് എന്നിവ നൽകുക ,മണ്ണണ്ണ വാതിൽപ്പടി വിതരണം നടപ്പിലാക്കുക എന്നിവ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണയിൽ സജി കുറവിലങ്ങാട്,ടോമിച്ചൻ പഴെമഠം,ബെന്നി കരൂർ,പി ടി ബഷീർ ,സന്തോഷ് കുരിയത് ,വി പി ഇബ്രാഹിം,ഷിബു ജോർജ്, പി. ജി. വിജയൻ,ഗീത രജൻ ,തങ്കച്ചൻ ഇല്ലം,ജോയ് ഭരണങ്ങാനം എന്നിവർ പ്രസംഗിച്ചു .