
കോട്ടയം. വാഗമൺ കുരിശുമല ആശ്രമ സ്ഥാപകൻ ഫ്രാൻസിസ് ആചാര്യയുടെ സ്മരണാർത്ഥമുള്ള ശാസ്ത്ര പുരസ്കാരം ഇന്ന് 2 ന് കോട്ടയം പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസിന് സമ്മാനിക്കും. കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഫ്രാൻസിസ് ആചാര്യ അനുസ്മരണ പ്രഭാഷണം നടത്തും. കോട്ടയം നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ സാംസ്കാരിക പ്രമുഖരെ ആദരിക്കും.