പാലാ: ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ ഈ വർഷത്തെ ജെ.ഇ.ഇ അഡ്വാൻസ്ഡ്,​ ജെ.ഇ.ഇ മെയിൻ,​ കേരള എൻജിനീയറിംഗ് പ്രവേശനപരീക്ഷകളിൽ ഉന്നതറാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന 'വിക്ടറി ഡേ' 2022 നടന്നു.

ജോസ് കെ.മാണി എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റ്യൻ, തോമസ് ചാഴിക്കാടൻ എം.പി, മാണി സി. കാപ്പൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, മുൻ ആഭ്യന്തര സെക്രട്ടറി റ്റി.കെ. ജോസ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവൻ, കേരള പ്ലാനിംഗ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര, പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ബ്ലോക്ക് മെമ്പർ അനിലാ മാത്തുകുട്ടി, ഫാ.ജെയിംസ് മുല്ലശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് മെമ്പർമാരായ രാജൻ മുണ്ടമറ്റം, മെമ്പർ സീബാ റാണി, മുൻസിപ്പൽ കൗൺസിലർ ജിമ്മി തുടങ്ങിയവർ പങ്കെടുത്തു.
ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ മൂന്നാം റാങ്കും, സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും, കേരളാ എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയ തോമസ് ബിജുവിനെ 50 ലക്ഷം രൂപയും ഗോൾഡ്‌മെഡലും മെമന്റോയും നൽകിയും കേരളാ എൻജിനീയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്കും, ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ ദേശീയ തലത്തിൽ 252-ാം റാങ്കും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വിശ്വനാഥ് വിനോദിനെ 10 ലക്ഷം രൂപയും ഗോൾഡ്‌മെഡലും മെമന്റോയും നൽകിയും, ജെ.ഇ.ഇ.മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 92ാം റാങ്കും കേരളത്തിൽ രണ്ടാം സ്ഥാനവും, ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ 374ാം റാങ്കും കരസ്ഥമാക്കിയ നീൽജോർജിനെ 5 ലക്ഷം രൂപയും ഗോൾഡ്‌മെഡലും മെമന്റോയും നൽകിയും ആദരിച്ചു.
കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ 9ാം റാങ്കും, ജെ.ഇ.ഇ.മെയിൻ പരീക്ഷയിൽ 144ാം റാങ്കും, അഡ്വാൻസ്ഡ് പരീക്ഷയിൽ 318ാം റാങ്കും കരസ്ഥമാക്കിയ ദേവ് എൽവിസിന് 4 ലക്ഷം രൂപയും ഗോൾഡ്‌മെഡലും മെമന്റോയും നൽകി. കേരള എൻജിനീയറിംഗ് പ്രവേശപരീക്ഷയിൽ 4ാം റാങ്കും, ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ ദേശീയതലത്തിൽ 163ാം റാങ്കും, പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ആൻമേരിയെ 4 ലക്ഷം രൂപയും ഗോൾഡ്‌മെഡലും മെമന്റോയും, കേരള എൻജിനീയറിംഗ് പ്രവേശപരീക്ഷയിൽ 3-ാം റാങ്കും, ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ 574-ാം റാങ്കും, അഡ്വാൻസ്ഡ് പരീക്ഷയിൽ 660-ാം റാങ്കും കരസ്ഥമാക്കിയ നവജോത് ബി കൃഷ്ണനെ 4 ലക്ഷം രൂപയും ഗോൾഡ്‌മെഡലും മെമന്റോയൂം നൽകിയും ആദരിച്ചു. ആകെ 1 കോടി 33 ലക്ഷം രൂപ ക്യാഷ് അവാർഡും 500-ൽ പരം ഗോൾഡ്‌മെഡലുകളും റാങ്ക് ജേതാക്കൾക്ക് വിതരണം ചെയ്തു. ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി. മാത്യു, സ്റ്റീഫൻ ജോസഫ്, ജോർജ് തോമസ്, സന്തോഷ് കുമാർ ബി. എന്നിവർ വിജയികളെ അനുമോദിച്ചു.