
കോട്ടയം. ജില്ലാ പൊലീസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എമർജൻസി മെഡിക്കൽ സർവീസുമായി സഹകരിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി പ്രാഥമിക ചികിത്സാ പരിജ്ഞാന ക്ലാസ് സംഘടിപ്പിച്ചു. പൊലീസ് ക്ലബ്ബിൽ നടന്ന ക്ലാസ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു. റോഡപകടമുണ്ടാവുമ്പോൾ ആദ്യമോടിയെത്തുന്ന പൊലീസിലെ ഹൈവേ, സി.ആർ.വി, പിങ്ക്, സ്‌പൈഡർ പട്രോൾ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്കായാണ് ക്ലാസ് നടത്തിയത്. കോട്ടയം ഐ.ഐ.ഇ.എം.എസിലെ സീനിയർ ഇൻസ്ട്രക്ടർ ജി.രാജശേഖരൻ നായർ ക്ലാസ് നയിച്ചു. അഡീഷണൽ എസ്.പി ഷാജു പോൾ, മാത്യു പോൾ, മിഥുൻ രാജ്, ജിനോ റ്റി നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.