കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസിന്റെ ആഭിമുഖ്യത്തിൽ ഞാൻ മാറുന്നു എന്നിലൂടെ ഈ ലോകവും എന്ന ഏകദിന ശില്പശാല കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്നു. കോളേജിലെ ആന്റിനാർക്കോട്ടിക് സെൽ നേതൃത്വം നൽകി. എം.ജി സർവകലാശാല കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ.സി.എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം കെ. സാമുവൽ (ഡയറക്ടർ ഡി.എസ്.എസ് എം.ജി സർവകലാശാല), ഡോ.ഇ.എൻ അഞ്ജു (സ്റ്റാഫ് സെക്രട്ടറി എസ്.എൻ കോളേജ് കുമരകം) എന്നിവർ പങ്കെടുത്തു. ആന്റിനാർക്കോട്ടിക് സെൽ കൺവീനറായ ഡോ.പി.ആർ അരുൺദേവ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി പി.അഭിജിത്ത് നന്ദിയും പറഞ്ഞു. ഡോ.മോത്തി സക്കറിയ നയിച്ച ശില്പശാലയിൽ മുപ്പതോളം വോളന്റിയേർസ് പങ്കെടുത്തു.