കോട്ടയം: എൻ.ജി.ഒ യൂണിയൻ ടൗൺ ഏരിയയുടെ 45 മത് വാർഷിക സമ്മേളനം മാമ്മൻ മാപ്പിള ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി സുരേഷ് കുമാർ സംഘടനാരേഖ അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് എസ്.സുദീപ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുബിൻ ലൂക്കോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.പി രാജേഷ് കുമാർ വരവുചിലവ് കണക്കും അവതരിപ്പിച്ചു. മിനി സിവിൽ സ്റ്റേഷനിലെ മുടങ്ങിക്കിടക്കുന്ന കെട്ടിടനിർമ്മാണം പുനരാരംഭിക്കുക, ജനറൽ ആശുപത്രിയിൽ കാന്റീൻ അനുവദിക്കുക, പാർട്ട്‌ടൈം ജീവനക്കാർക്ക് യൂണിഫോം അലവൻസും മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റും അനുവദിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, കേരളത്തിന് അർഹമായ നികുതി വിഹിതം നൽകാത്ത കേന്ദ്രനയം തിരുത്തുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചു. പുതിയ ഭാരവാഹികളായി സുബിൻ ലൂക്കോസ് (ഏരിയ പ്രസിഡന്റ്), വി.വി കൃഷ്ണദാസ് (ഏരിയ സെക്രട്ടറി), ടി.എ സാബു, എം.എൽ സിന്ധു (വൈസ് പ്രസിഡന്റുമാർ), പി.ആർ ശ്രീകുമാർ, എം.ടി ബിജോയ് (ജോയിന്റ് സെക്രട്ടറിമാർ), പി.പി രാജേഷ് കുമാർ (ഏരിയ ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.