samvit

ചങ്ങനാശേരി. ഒരാഴ്ച നീണ്ടുനിന്ന സംവിത് എക്‌സിബിഷൻ സമാപിച്ചു. സംസ്‌കാരവും ശാസ്ത്രവും കലയും സാഹിത്യവും വാണിജ്യവും ഒരുമിച്ച കാർണിവലിൽ ജനലക്ഷങ്ങൾ പങ്കെടുത്തു. അക്ഷരാർത്ഥത്തിൽ കാമ്പസ് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഹബ്ബായി മാറി. കോളേജ് രക്ഷാധികാരിയും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയുമായ ജോസഫ് പെരുന്തോട്ടം സ്റ്റാളുകൾ സന്ദർശിച്ചു. സമാപന സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.ജോസഫ് ജോബ്, എക്‌സിബിഷൻ ജനറൽ കൺവീനർ ഡോ.ജിജോ ജോസ് എന്നിവർ പങ്കെടുത്തു. തുടർന്ന് കലാശക്കൊട്ടിന്റെ ഭാഗമായി ലൈറ്റ് ആന്റ് സൗണ്ട് ഷോയും നടന്നു.