കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബൊമ്മക്കൊലു സമർപ്പണം സംഗീതജ്ഞ വൈക്കം രാജമ്മാൾ നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് ടി.എൻ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി കെ.ബി കൃഷ്ണകുമാർ, മേൽശാന്തി കടിയക്കോൽ ഇല്ലത്ത് യദു വി. നമ്പൂതിരി എന്നിവർ പങ്കെടുത്തു. ഒക്ടോബർ 5ന് വിദ്യാരംഭദിനത്തിൽ വാസ്തു വിദഗ്ദൻ വെള്ളിയോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും. രാവിലെ 8.30 മുതൽ എൻ.യു സഞ്ജയ് അവതരിപ്പിക്കുന്ന സംഗീതസദസ്. 9.30ന് ക്ഷേത്രത്തിന്റെ മൂന്നാം ഘട്ട വികസന പ്രവർത്തനങ്ങളുടെ വിഷ്വൽ രൂപകൽപന സമർപ്പണവും നടക്കും.