കല്ലറ: കല്ലറ ശ്രീശാരദാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു. ശ്രീശാരദാ നവരാത്രി മണ്ഡപത്തിൽ കല്ലറ എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് പി.ഡി രേണുകൻ ഏഴ് തിരിയിട്ട നിലവിളക്കിൽ ദീപം പകർന്ന് നവരാത്രി മഹോത്സവ ഉദ്ഘാടനവും നവരാത്രി ട്രസ്റ്റ് മെമ്പർഷിപ്പ് വിതരണവും നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ ലോഗോ പ്രകാശനം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി അജിത് പാണാവള്ളി നവരാത്രി സന്ദേശം നൽകി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് മണ്ഡപത്തിൽ ആര്യ കെ.സാബു, സൂര്യ കെ.സാബു എന്നിവർ സംഗീതസദസ് അവതരിപ്പിച്ചു. നവരാത്രി മഹോത്സവ ചടങ്ങുകൾക്ക് ശാഖ ഭാരവാഹികളായ പി. ഡി. രേണുകൻ, കെ.വി. സുദർശനൻ, ഡി.പ്രകാശൻ, എം.പി രാജൻ, ലിജുമോൻ ലിജുഭവൻ, ചിദംബരൻ കണിയാംപറമ്പിൽ, ടി.കെ. സതീശൻ, വി. കെ. സുഗുണൻ, വിജയൻ പണിക്കപറമ്പിൽ, സഹദേവൻ നടിയാംകുന്നേൽ, ബാബു കണ്ണംപുഞ്ചയിൽ, സ്‌കൂൾ എക്‌സിക്യൂട്ടീവ് ബാബുരാജ് ശ്രീശൈലം, ദേവസ്വം ഭാരവാഹികളായ കെ.ജെ. പ്രതാപൻ, പി.ശശിധരൻ, ഉണ്ണികൃഷ്ണൻ പുതുശേരിൽ, അനീഷ് നടിച്ചിറ, അനുരുദ്ധൻ കോനാട്ടുപറമ്പിൽ, വനിതാസംഘം പ്രസിഡന്റ് രാധാമണി സുകുമാരൻ, സെക്രട്ടറി സിന്ധു രാജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ഷിബിൻ കേശപ്പൻ, സെക്രട്ടറി വിഷ്ണു, നവരാത്രി ട്രസ്റ്റി ചെയർമാൻ ടി.ഐ. ദാമോദരൻ, കൺവീനർ സുഭാഷ് തീർത്ഥം, ട്രഷറർ അനീഷ് നടിച്ചിറ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രണ്ടാം ദിവസമായ ഇന്ന് രാവിലെ 7ന് ദേവീഭഗവതപാരായണം, വൈകിട്ട് 5.30ന് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന, തുടർന്ന് ദീപകാഴ്ച, നവരാത്രി മണ്ഡപത്തിൽ സംഗീതസദസ്.