പൊൻകുന്നം:കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ കാന്റീനിൽ അടുക്കള നിർമ്മാണം തുടങ്ങി.
കാന്റീനായി പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയിരുന്നില്ല.അടുക്കള ഇല്ലാത്തതിനാൽ കാന്റീൻ ലേലം ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.കാന്റീനിൽ വെള്ളം എത്തിക്കുന്നതിനും സംവിധാനം ഇല്ലായിരുന്നു. ഈ പ്രശ്‌നത്തിനാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പരിഹാരമാകുന്നത്. 4000 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും സ്ഥാപിക്കും.
നിലവിലെ കാന്റീൻ മേൽക്കൂര തകർന്ന് നനഞ്ഞൊലിക്കുന്ന നിലയിലാണ്.പൂർണമായും പടുത ഇട്ട് മൂടിയിരിക്കുകയാണ്.
2016-17 വർഷം എംൽഎൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ മുടക്കിയാണ് പുതിയ കാന്റീൻ കെട്ടിടം നിർമ്മിച്ചത്. 20 ലക്ഷം രൂപ മുടക്കിയാണ് ഇപ്പോൾ അടുക്കള നിർമ്മിക്കുന്നത്. നിലവിലെ പോസ്റ്റ്‌മോർട്ടം മുറിയുടെ സമീപമാണ് അടുക്കള. ഇതിനായി മണ്ണെടുത്ത് മാറ്റുന്ന പണികൾ ആരംഭിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ പുതിയ പോസ്റ്റ്‌മോർട്ടം മുറി നിർമ്മിക്കാൻ നേരത്തെ തീരുമാനമായിരുന്നു. അടുക്കളയുടെ നിർമ്മാണം 6 മാസത്തിനകം പൂർത്തിയാക്കി ആശുപത്രിക്കായി പണി പൂർത്തിയായ പുതിയ ബഹുനില മന്ദിരം പ്രവർത്തനമാരംഭിക്കുന്നതിനൊപ്പം കാന്റീനും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
ചിത്രം -ഇമെയിൽ